|    Oct 18 Thu, 2018 7:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കണം: യൂത്ത്‌ലീഗ്

Published : 21st January 2017 | Posted By: fsq

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും നിയമോപദേശകനുമായ എന്‍ കെ ജയകുമാറിനെ പുറത്താക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ്. എന്‍ കെ ജയകുമാര്‍ അഴിമതി നടത്തിയതിനും ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും നിരവധി തെളിവുകളുണ്ടെന്നും അദ്ദേഹത്തെ പദവിയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നുവാല്‍സ് വൈസ് ചെയര്‍മാനായിരിക്കെ എച്ച്പിഎല്‍ എന്ന കമ്പനിക്ക് ചട്ടവിരുദ്ധമായി ജയകുമാര്‍ അനുവദിച്ച 15 കോടിയോളം രൂപയുടെ രേഖകള്‍ ഫിറോസ് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്ത് വിട്ടു. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അനുമതിയില്ലാതെ അദ്ദേഹം പണം നല്‍കിയതിന്റെ ഓഡിറ്റ് ഒബ്ജക്ഷന്‍ രേഖകളും ഫിറോസ് ഹാജരാക്കി. അന്നത്തെ ആക്ടിങ് ചീഫ് ജസ്റ്റിസും നുവാല്‍സ് ചാന്‍സലറുമായ അശോക് ഭൂഷണ്‍ ഇത് സംബന്ധിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, പിന്നീട് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയായിരുന്നു.  മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉയര്‍ന്ന പദവിയിലിക്കുന്നതുകൊണ്ടാണ് ഇദ്ദേഹത്തിനെതിരേയുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ടത്.  ജയകുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് യൂത്ത്‌ലീഗ് പരാതി നല്‍കുമെന്ന് ഫിറോസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss