|    Jul 21 Fri, 2017 8:07 am
FLASH NEWS

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതില്‍ പ്രതിഷേധവുമായി അനില്‍ അക്കര

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കടുത്ത ഭാഷയിലാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനില്‍ അക്കര മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരിക്കുന്നത്. താനിപ്പോള്‍ ജീവിക്കുന്നത് ജനാധിപത്യ കേരളത്തിലല്ല എന്നു പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പണ്ടത്തെ ജന്മി കുടിയാന്‍ വ്യവസ്ഥയുടെ പുതിയ രൂപമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. വഴി മുറിച്ചു കടക്കാന്‍ അടിയാന്മാര്‍ തമ്പ്രാന്‍ കടന്നു പോകുന്നതിനായി കാത്തുനില്‍ക്കേണ്ടി വന്നിരുന്ന സാമൂഹിക ചുറ്റുപാടിലാണ് ഇന്ന് കേരളത്തിലെ മുഖ്യമന്ത്രിയുടെ മുന്നില്‍ പെടുന്ന സാധാരണക്കാരന് എന്ന തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്. ഞാന്‍ ജനാധിപത്യ കേരളത്തിലല്ല. ഇപ്പോള്‍ പൊതുമരാമത്ത് മന്ത്രിയെ കണ്ട് സെക്രട്ടറിയേറ്റിലെ ഗോവണി ഇറങ്ങി താഴെ നിലയില്‍ എത്തി ഉടനെ കരിമ്പൂച്ചകള്‍ തടഞ്ഞു നിര്‍ത്തി. അവര്‍ പറഞ്ഞു, സിഎം വരുന്നു. അടിയന്‍ തമ്പ്രാന്റെ എഴുന്നള്ളത്തു കഴിഞ്ഞു പുറത്തിറങ്ങി. സ്വാതന്ത്ര്യം, സോഷ്യലിസം, മതേതരത്വം നീണാല്‍ വാഴട്ടെ… എന്നാണ് അനില്‍ അക്കര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. സെക്രട്ടേറിയേറ്റില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെ കണ്ട് തിരിച്ചിറങ്ങുമ്പോഴാണ് സംഭവം നടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക