|    Aug 16 Wed, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുടെ സമീപനം അവഹേളനാപരം: കെയുഡബ്ല്യുജെ

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: ബിജെപി- ആര്‍എസ്എസ് നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ സമാധാന ചര്‍ച്ച റിപോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയോടിച്ച  മുഖ്യമന്ത്രിയുടെ നടപടി തികച്ചും നിര്‍ഭാഗ്യകരവും അവഹേളനപരവുമായെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. സര്‍ക്കാരിന്റെ പൊതു അറിയിപ്പുണ്ടായതുപ്രകാരം വാര്‍ത്ത തേടിയെത്തിയതാണ് മാധ്യമപ്രവര്‍ത്തകര്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇത്രയും കടുത്ത ഭാഷയില്‍ പ്രതികരിച്ചത് അവഹേളനമാണ്. സാധാരണപ്പെട്ട വാര്‍ത്തകളുടെ ശേഖരണം പോലും അസാധ്യമാക്കുന്ന സമീപനം ജനനായകര്‍ തന്നെ സ്വീകരിച്ചു കഴിഞ്ഞാല്‍, ഇത്തരം അവഹേളനങ്ങള്‍ ഈ തൊഴില്‍ മേഖലയെ എവിടെയും സംഘര്‍ഷഭരിതമാക്കുന്ന സ്ഥിതിയാവും. ഇത് ഒഴിവാക്കപ്പെടണം. മുഖ്യമന്ത്രി ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാവണം. പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി തുറന്നു പറയണമെന്നും  പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക