|    Mar 27 Mon, 2017 10:02 pm
FLASH NEWS

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയില്‍ പിശകുണ്ടെന്ന് പി സി ജോര്‍ജ്

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞയില്‍ പിശകുണ്ടെന്ന് പി സി ജോര്‍ജ് എംഎല്‍എ. നിയമസഭയില്‍ ക്രമപ്രശ്‌നം അവതരിപ്പിച്ചുകൊണ്ടാണ് ജോര്‍ജ് ഇക്കാര്യം ഉന്നയിച്ചത്. സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പിണറായി മന്ത്രിയെന്ന് മാത്രമാണു പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത പിണറായി വിജയന്‍ മന്ത്രിമാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള സവിശേഷ അധികാരങ്ങള്‍ കൈയാളുന്നതു ശരിയല്ലെന്നായിരുന്നു പിസിയുടെ വാദം. പാര്‍ലമെന്റിലെയും മറ്റ് സംസ്ഥാന നിയമസഭകളിലെയും കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് പിസി ഇക്കാര്യം ഉന്നയിച്ചത്.


പി സി ജോര്‍ജിന്റെ വാദത്തിന് നിയമമന്ത്രി എ കെ ബാലന്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന് ബാലന്‍ വ്യക്തമാക്കി.
പി സി ജോര്‍ജിനെ ഈ വിഷയത്തില്‍ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ അനുവദിച്ചതു തെറ്റാണെന്നും ബാലന്‍ പറഞ്ഞു. സഭയുടെ പരിഗണനയിലുള്ള വിഷയത്തില്‍ മാത്രമേ ക്രമപ്രശ്‌നം അനുവദിക്കാനാവൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, പി സി ജോര്‍ജിന് ക്രമപ്രശ്‌നം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത് മനപ്പൂര്‍വമാണെന്നും അംഗങ്ങള്‍ക്ക് ഒരു പാഠമാവാന്‍ വേണ്ടിയാണ് ഇതെന്നും സ്പീക്കര്‍ മറുപടി നല്‍കി. സഭയുടെ സമയം ഇത്തരം സാങ്കേതികവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടി അപഹരിക്കുന്നതു വര്‍ധിച്ചുവരുകയാണെന്നും ജനങ്ങളുടെ ജീവല്‍പ്രധാനമായ കാര്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അംഗങ്ങള്‍ ശ്രമിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day