|    Sep 27 Wed, 2017 1:24 am
Home   >  Todays Paper  >  Page 1  >  

മുഖ്യമന്ത്രിയുടെ വീടിനു കനത്ത സുരക്ഷ

Published : 13th October 2016 | Posted By: SMR

തലശ്ശേരി: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു ശക്തമായ പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ വീടിനു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ള പോലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഐജി ദിനേന്ദ്ര കശ്യപ്, കണ്ണൂര്‍ എസ്പിയുടെ ചുമതലയുള്ള വയനാട് എസ്പി കാര്‍ത്തിക്, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, ക്രൈംബ്രാഞ്ച് എസ്പി പ്രേമരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ നടപടികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക