|    Oct 24 Tue, 2017 6:02 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഗണ്‍മാന് പരിക്ക്

Published : 29th February 2016 | Posted By: SMR

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. മുഖ്യമന്ത്രിക്ക് പരിക്കില്ല. ഇന്നലെ പുലര്‍ച്ചെ 2.20ഓടെ ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കാണക്കാരി പള്ളിപ്പടി വളവിലാണ് സംഭവം. എറണാകുളം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുകയായിരുന്നു മുഖ്യമന്ത്രിയുടെ കാര്‍.
പള്ളിപ്പടിയിലെ വളവുതിരിഞ്ഞ് മുന്നോട്ടുപോയ വാഹനത്തിന്റെ ടയര്‍ റോഡില്‍നിന്ന് തെന്നിമാറി മതിലിനോടു ചേര്‍ന്ന ഓടയില്‍ കുടുങ്ങുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ന്നുവീണ് കൂടെയുണ്ടായിരുന്ന ഗണ്‍മാന്‍ അശോകന് പരിക്കേറ്റു. എസ്‌കോര്‍ട്ട് വാഹനത്തില്‍ നാട്ടകം ഗസ്റ്റ്ഹൗസിലെത്തിയ മുഖ്യമന്ത്രിയെ ജില്ലാ ജനറല്‍ ആശൂപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക