|    Mar 29 Wed, 2017 8:39 am

മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു

Published : 28th July 2016 | Posted By: SMR

റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവാവ് മരിച്ചു. തൊഴില്‍രഹിതനായ യോഗേഷ് കുമാര്‍ സാഹു (28) ആണ് മരിച്ചത്. 85 ശതമാനം തീപൊള്ളലേറ്റ ഇദ്ദേഹത്തെ നേരത്തേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സാഹുവിന്റെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മോശമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ജോലിക്കു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതായിരിക്കാം ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. സാഹുവിന്റെ കുടുംബത്തിന് സാധ്യമായ സാമ്പത്തികസഹായം നല്‍കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day