|    Aug 19 Sat, 2017 1:26 am
FLASH NEWS
Home   >  National   >  

മുഖ്യമന്ത്രിയുടെ രോഷപ്രകടനം:കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

Published : 1st August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി:ബിജെപി നേതാക്കളുമായി നടത്തിയ സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഗവര്‍ണര്‍ വിളിപ്പിച്ച ഉടനെ അദ്ദേഹത്തെ ചെന്ന് കണ്ടതും ശരിയായില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി.
മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിറണായി വിജയന്റെ രോഷപ്രകടനം ഒഴിവാക്കാമായിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നെന്നും കേന്ദ്രം വിലയിരുത്തി. കൂടാതെ, അക്രമസംഭവങ്ങളെത്തുടര്‍ന്ന് സര്‍വകക്ഷിയോഗം വിളിച്ചത് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണെന്ന പ്രതീതി ഉണ്ടാക്കിയതിലും കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചു.സംസ്ഥാന സര്‍ക്കാരാണ് സര്‍വകക്ഷിയോഗം വിളിക്കേണ്ടതെന്നും കേന്ദ്രനേതൃത്വം ചൂണ്ടിക്കാട്ടി.
തലസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരുള്‍പ്പെടെയുള്ള ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. ‘കടക്കു പുറത്ത്’ എന്ന് ആക്രോശിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കിവിടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക