|    Feb 26 Mon, 2018 5:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുടെ ഭാര്യയുടെ നിയമനം: അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

Published : 9th January 2017 | Posted By: fsq

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അടക്കം കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ചുള്ള പരാതി വിജിലന്‍സ് ഡയറക്ടര്‍ പൂഴ്ത്തിയെന്നും പൊതുപ്രവര്‍ത്തകനായ അഡ്വ. പി റഹീം ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചു.ഇ പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം കത്തിപ്പടരുമ്പോഴായിരുന്നു വിഎസ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനവും അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടെ കാലത്തും ബന്ധുനിയമനം നടന്നുവെന്ന് എല്‍ഡിഎഫ് ആരോപിച്ചപ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണം എന്നായിരുന്നു യുഡിഎഫിന്റെ മറുപടി. പിണറായി വിജയന്റെ ഭാര്യ കമലയെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അടക്കം നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട 15 നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ അഡ്വ. റഹീം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരാതി നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും വിജിലന്‍സ് ഡയറക്ടറുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് റഹീമിന്റെ ആരോപണം. അപേക്ഷയെ കുറിച്ച് വിജിലന്‍സ് യാതൊരു വിവരവും നല്‍കാത്തതിനെ തുടര്‍ന്നാണു ഗവര്‍ണര്‍ക്കു പരാതിനല്‍കിയത്. നേരത്തെ റഹീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ ത്വരിതപരിശോധനയ്ക്കു കോടതി ഉത്തരവുവന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss