|    May 27 Sat, 2017 11:22 pm
FLASH NEWS

മുഖ്യമന്ത്രിയുടെ ബന്ധു സ്റ്റാന്‍ഡിങ് കോണ്‍സല്‍

Published : 10th October 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ പി ജയരാജനും മറ്റ്  സിപിഎം നേതാക്കള്‍ക്കും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ബന്ധുനിയമന വിവാദത്തിന്റെ മുള്‍മുനയില്‍. പിണറായിയുടെ ഭാര്യാസഹോദരിയുടെ മകനായ അഡ്വ. ടി നവീന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിതനായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമായിരുന്നു നിയമനം. മന്ത്രി കെ കെ ശൈലജയുടെ വകുപ്പിന് കീഴിലുള്ളതാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബിവറേജസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയും നവീനാണ്.
എന്നാല്‍, 14 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ളയാളാണ് താനെന്നും മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമിക്കപ്പെട്ടതെന്നുമാണ് നവീന്റെ വാദം. നവീന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണോ എന്ന് തനിക്കറിയില്ലെന്ന് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day