|    Jan 20 Fri, 2017 1:24 pm
FLASH NEWS

മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാവനാത്മകമെന്ന് കെയുഡബ്ല്യുജെ

Published : 28th September 2016 | Posted By: Navas Ali kn

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ സമരക്കാരുടെ വാടകക്കാരായി പ്രവര്‍ത്തിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തീര്‍ത്തും അപലപനീയവും ഭാവനാത്മകവുമാണെന്ന് കെയുഡബ്ല്യുജെ.  മാധ്യമ പ്രവര്‍ത്തകരോട് അസഹിഷ്ണുതാപരമായ നിലപാട്  മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് നിര്‍ഭാഗ്യകരമാണ്. മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല. ആര് ആവശ്യപ്പെട്ടാലും വാര്‍ത്താപരമായ പ്രാധാന്യം ഉണ്ടെങ്കില്‍ പത്രപ്രവര്‍ത്തകര്‍ എത്തും.  കരിങ്കൊടി കാട്ടിയവരെ തലോടുകയും അതിന്റെ ദൃശ്യം പകര്‍ത്തിയവരെ അവഹേളിക്കുകയും ചെയ്യുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആരോടും ഒരു വിവേചനവും ഇല്ല. എന്നാല്‍ അവഗണിച്ചും പരിഹസിച്ചും എതിരാക്കുക എന്ന നയം സര്‍ക്കാരിനുണ്ടോ എന്ന് സംശയം തോന്നുന്നു. മാധ്യമ പ്രവര്‍ത്തകരെ വാടകക്കാരായി വിശേഷിപ്പിച്ചത് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നതായും കെയുഡബ്ല്യുജെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 119 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക