|    Mar 30 Thu, 2017 10:34 am
FLASH NEWS

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം: നടപടികളുടെ പുരോഗതി വിലയിരുത്തി

Published : 27th August 2016 | Posted By: SMR

കൊല്ലം:മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനവുമായി (സി എം പി ജി ആര്‍ സി)ബന്ധപ്പെട്ട് കൊല്ലം ജില്ലയില്‍നിന്ന്‌ലഭിച്ച അപേക്ഷകളിന്‍മേലുള്ള തുടര്‍നടപടികള്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഐ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലയില്‍നിന്നും ഓണ്‍ലൈനായി ലഭിച്ച 311 അപേക്ഷകള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫിസുകളില്‍ നല്‍കിട്ടുണ്ട്. ഇവയില്‍ സമയബന്ധിതമായി അന്വേഷണം നടത്തി സിഎംപിജിആര്‍സിയില്‍ നല്‍കണമെന്ന് എഡിഎം അിറയിച്ചു. എല്ലാ അപേക്ഷകളും അതത് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായും നല്‍കും. ഇതിനായുള്ള യൂസര്‍ ഐഡിയും പാസ് വേഡും ഉടന്‍ ലഭ്യമാക്കും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സഹായം തേടുന്ന എല്ലാ അപേക്ഷകളും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും വില്ലേജ് ഓഫിസര്‍മാര്‍ക്ക് നേരിട്ട് അയക്കും. ഇതില്‍ നിശ്ചിത സമയത്തിനുള്ളില്‍ നടപടി സ്വീകരിച്ച് വില്ലേജ് ഓഫീസര്‍മാര്‍ തഹസില്‍ദാര്‍മാര്‍ മുഖേന സിഎംപിജിആര്‍സിയില്‍ നല്‍കണം. ഇതുവരെ ലഭിച്ച പരാതികളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day