|    Jun 23 Sat, 2018 2:04 pm
FLASH NEWS

മുഖ്യമന്ത്രിയുടെ പരിപാടിക്ക് വന്‍ സുരക്ഷ

Published : 14th May 2017 | Posted By: fsq

 

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വന്‍ പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെ രാവിലെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയെത്തിയപ്പോള്‍ ദ്രുതകര്‍മ സേന ഉള്‍പ്പെടെയുള്ള സേനയാണ് പരിശോധന നടത്തിയത്. ഹാളിലേക്കു കയറുന്നവരെ പ്രത്യേകം പരിശോധിച്ചിരുന്നു. മുഖ്യമന്ത്രി ഇന്നലെ കണ്ണൂരിലെ പരിപാടിക്കു ശേഷം കാസര്‍കോട്ടേക്കാണു പോയത്. റൂട്ടുകളിലെല്ലാം ഉന്നത പോലിസ് സംഘത്തിന്റെ നേതൃത്വത്തില്‍ സുരക്ഷയൊരുക്കിയിരുന്നു. ഉത്തരമേഖലാ ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ജില്ലാ പോലിസ് ചീഫ് ശിവവിക്രം, വിവിധ ഡിവൈഎസ്പിമാര്‍ എന്നിവരെയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിപാടി നടക്കുന്ന വേദികളിലെല്ലാം പ്രത്യേക പരിശോധന നടത്തി. ഹര്‍ത്താല്‍ കണ്ണൂര്‍ നഗരത്തിലെത്തിയവരെയും ബാധിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. രാവിലെ പുതിയതെരു ഹൈവേയില്‍ ഹര്‍ത്തലനുകൂലികള്‍ വാഹനം തടഞ്ഞു. ഉച്ചയോടെ സ്വകാര്യ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങി. പലയിടത്തും പോലിസ് നിലയുറപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss