|    Jan 19 Thu, 2017 2:00 am
FLASH NEWS

മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനം ഏറ്റെടുക്കില്ലെന്ന് എംകെ ദാമോദരന്‍

Published : 19th July 2016 | Posted By: G.A.G

mk-damodaran-info

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനം ഏറ്റെടുക്കില്ലെന്ന് എംകെ ദാമോദരന്‍ സര്‍ക്കാരിനെ അറിയിച്ചു. നിയമോപദേശകനായുള്ള ദാമോദരന്റെ നിയമനം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതാണിത്്. അഡ്വക്കറ്റ് ജനറലിനെ മറികടന്ന് നിയമോപദേശകനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമോപദേശകനായി എംകെ ദാമോദരന്‍ തുടരുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.  ദാമോദരന്റെ നിയമനത്തില്‍ ഇടതുമുന്നണിക്കകത്തുതന്നെ എതിര്‍പ്പുകളുയര്‍ന്നിരുന്നു. ഇന്നു ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ വിഷയം ഉന്നയിക്കുമെന്ന സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍ക്കാരിന്റെ എതിര്‍കക്ഷികള്‍ക്കുവേണ്ടി ഹാജരാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഘടകക്ഷികള്‍ ആവശ്യപ്പെട്ടേക്കുമെന്നും റിപോര്‍ട്ടുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 139 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക