|    Jan 20 Fri, 2017 3:10 am
FLASH NEWS

മുഖ്യമന്ത്രിയുടെ നാട്ടില്‍ അശാന്തി വിതയ്ക്കാന്‍ സംഘി നിയോഗിച്ചത് കൊലയാളി പ്രചാരകന്‍ മോഹന്‍ജിയെ :സുധീഷ് മിന്നി

Published : 15th October 2016 | Posted By: frfrlnz

sudheesh-minni
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാട്ടില്‍ അശാന്തി വിതയ്ക്കാന്‍ സംഘി നിയോഗിച്ചത് ് കൊലയാളി പ്രചാരകന്‍ മോഹന്‍ജി എന്ന പ്രചാരകനെന്ന് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷ് മിന്നി.തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുധീഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മുഖ്യമന്ത്രിയുടെ നാട്ടില്‍ അശാന്തി വിതയ്ക്കാന്‍ നിയോഗിച്ചത് കൊലയാളി പ്രചാരകന്‍ .മോഹന്‍ജി എന്ന പ്രചാരകന്‍

ഈ പേര് സ്വയംസേവകര്‍ക്ക് ആവേശമാണ്…രവത ചന്ദ്രശേഖരന്‍ എന്ന ഡി.വൈ.എസ്.പി യെ പൊതു നിരത്തില്‍ പരസ്യമായി അടിച്ചവശനാക്കിയതോടെ ആ പേര് ധീരതയുടെ പര്യായമായി ഓരോ സ്വയം സേവകനും. മാറ്റിയിരുന്നു…
ജന്‍മം വയനാട്ടാണെങ്കിലും സംഘ ലക്ഷ്യം നിവൃത്തിക്കാന്‍ നിയോഗിച്ചത് കണ്ണൂര്‍ ജില്ലയിലും… കൂത്തുപറമ്പ് താലൂക്ക് പ്രചാരകന്‍… ആയി ആദ്യ നിയോഗം..,,,സംഘത്തിന്റെ ശാരീരിക് പന്ധതി വെള്ളം ചേര്‍ക്കാത്തെ നടപ്പിലാക്കാന്‍ കഴിയുന്ന അപൂര്‍വ ശാരീരിക് ക്ഷമത ഇദ്ദേഹത്തിനുണ്ടായിരുന്നു… അതു കൊണ്ട് തന്നെ പരിശീലിപ്പിച്ചവര്‍ക്ക് അറുപ്പില്ലാത്തെ കൊല്ലാന്‍ പ്രായോഗിക ബുദ്ധി ഉപദേശകനായും റോള്‍… കെ.വി സുധീഷ് വധം ആ ബുദ്ധിയില്‍ ഉദിച്ച കൊലപാതകമായിരുന്നു… കൂത്തുപറമ്പിന്റെ മുക്കും മുലയും സ്ഥിരപരിചിതന്‍…. കണ്ണൂര്‍ ജില്ലാ പ്രചാരകനായി സംഘം പ്രമോഷന്‍… പിന്നീട് വിഭാഗ് പ്രചാരകനായി…. ഈ സമയത്ത് നാഗ്പൂരിലെ തൃതിയ സംഘ ശിക്ഷാവര്‍ ഗില്‍ നി യുദ്ധയുടെ (കൈ കൊണ്ടും കാലുകൊണ്ടും എതിരാളികളെ കീഴ്‌പ്പെടുത്തുന്ന കായിക പരിശിലനം) പ്രധാന പരിശീലകനായി മാറി… ഈ സുപ്രധാന മാറ്റത്തെ തുടര്‍ന്നാണ് സഖാവ് മാമന്‍ വാസുവിനെ കൊലപ്പെടുത്താനുള്ള തന്ത്രം മെനയുന്നത്.. ജീപ്പ് സ്റ്റാര്‍ട്ടാവുന്നില്ല… തളളിത്തരണം എന്നാവശ്യപ്പെട്ട് വന്നവര്‍ തന്റെ കൊലയാളികള്‍ ആണെന്നറിയാതെ സഖാവ് മാമന്‍ വാസു കൊലയാളികളുടെ വാള്‍ത്തലപ്പില്‍ ധീര രക്ത സാക്ഷിത്വം വഹിച്ചതിന്റെ പ്രധാന ആസൂത്രകന്‍ മോഹന്‍ജിആയത് പുറം ലോകമറിഞ്ഞത് പോലീസ് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു…പിടിയിലായ ഏതോ സ്വയം സേവകന്റെ നാവിന്‍ തുമ്പില്‍ നിന്നറിയാതെ പെയ്തിറങ്ങിയ ആ ധീരപുരുഷനെ വീര ചരിതം ഒടുവില്‍ അംഗീകരിച്ച കോടതി വിധിച്ച ജീവപര്യന്തം ജയിലില്‍ ധീരതയോടെ വരിച്ച ഈ അമാനുഷന്‍ പുറത്തിറങ്ങിയ നാള്‍ സംഘം ഒരു പൊന്നാട ചാര്‍ത്തിയിട്ടാണ്…
ശേഷം സംസ്ഥാന (പ്രാന്തിയ ശാരീരിക് പ്രമുഖായി) പിന്നിട്ട വഴികളും ഇനി മുന്നോട്ട് പോവണ്ടതും ഒരേ വഴിയാണെന്ന സംഘത്തിന്റെ തിരിച്ചറിവ് മൂന്ന് സംസ്ഥാനങ്ങളുടെ (ക്ഷത്രീയ ശാരീരിക് ശിക്ഷന്‍ പ്ര മുഖ്) എന്ന തൃ മുദ്ര ചാര്‍ത്തി വച്ചു കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് ആണ് 3 സംസ്ഥാനങ്ങള്‍. ചെന്നൈ ആസ്ഥാനമായുള്ള പ്രവര്‍ത്തനം.. അങ്ങനെയിരിക്കുമ്പോഴാണ് ഇന്ത്യയില്‍ കമ്മ്യൂണിസം തകര്‍ന്നടിയുന്നു എന്ന് നോമ്പു നോറ്റ് മനം പായസമുണ്ണവര്‍ക്ക് ഒരു കറുത്ത ദിവസം സമ്മാനിച്ച് സഖാവ് പിണറായി രക്തസാക്ഷിത്വത്തിന്റെ ചെഞ്ചോര വര്‍ണ്ണ കൊടി ആകാശത്തിന്റെ അഭ്രപാളിയെ ഭേദിച്ചു കോടി സഖാക്കളുടെ ജന്‍മ സാഫല്യക്കൊടി ഉയര്‍ത്തി പിടിച്ചത് ,ഏതൊരു സ്വയം സേവകനും നിരാശയുടെ കൊടുമുടിയിലുയര്‍ര്‍ത്തിയ ആ മുഖ്യമന്ത്രിയുടെ സന്നിവേശം…തെല്ലൊന്നുമല്ല ശത്രുപക്ഷത്തെ അസ്വസ്ഥമാക്കിയത്….
സര്‍സംഘചാലകിന്റെ നിയമാവലി തെറ്റിച്ചു കൊണ്ട് അടിക്കടിയുള്ള കേരള സന്ദര്‍ശനം അഭിനവ ശകുനിയുടെ കൊടിയ തന്ത്രം മെനയാനായിരുന്നു എന്ന് തിരിച്ചറിഞ്ഞത് കുലീനനും സര്‍വ്വോപരി നന്‍മയുടെ പ്രതീകമായ സഖാവ് മോഹനേട്ടനെ വധിച്ചതിനു പിന്നില്‍ മറനീക്കി പുറത്തു വന്നത് രക്തദാഹിയായ മോഹന്‍ജി യുടെ പഴയ കുത്തുപറമ്പിലേക്കുള്ള ആ തിരിച്ചുവരവാണ് എന്നതാണ്
ഞാന്‍ ഈയ്യടുത്ത് ട്രെയിനില്‍ വച്ച് കണ്ടപ്പോഴെ ഒരു സംശയമുണ്ടായിരുന്നു.. സാധാരണ ക്ഷത്രിയ പ്രചാരകര്‍ വരുമ്പോള്‍ കേസരി മുഖപത്രത്തിലൂടെ വരവറിയിക്കുന്ന ആ പത്രവും നിസംഗത യേന്തിയപ്പോള്‍…. ഒന്നുറപ്പ്…..
മാളത്തിലെ എലിയെ പുറത്തിറക്കാന്‍ മാളം പുകച്ചാല്‍ പുകയുടെ അസ്വസ്ഥതയാല്‍ എലി ഇറങ്ങും എന്ന ആ ബുദ്ധി ഉപദേശിക്കാന്‍ വന്നതാണ് എന്ന് വ്യക്തം
പിണറായിയെ അശാന്തിയിലാഴ്ത്തി സഖാവ് പിണറായിയെ പുറത്താക്കാനുള്ള കുബുദ്ധിയുടെ സ്വയം സേവകാ നിങ്ങള്‍ക്ക് തെറ്റി ആ മാളത്തില്‍ സിംഹമാണുള്ളത് ….അതിനെ പുറത്തിറക്കാന്‍ ഈ പുകയൊന്നും മതിയാകാതെ വരും…. ഓര്‍ക്കുക…..ഓര്‍ത്താല്‍ നന്ന്.

post

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 543 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക