|    Sep 19 Wed, 2018 4:11 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; തല്‍സമയ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന പണത്തിന്റെ തല്‍സമയ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാം. വിവിധ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് സംവിധാനങ്ങളിലൂടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ വിശദവിവരങ്ങളാണ് സൈറ്റിലുള്ളത്. ഇലക്ട്രോണിക്, യുപിഐ/ ക്യൂആര്‍/ വിപിഎ, ക്യാഷ്/ ചെക്ക്/ ആര്‍ടിജിഎസ് സംവിധാനങ്ങളിലൂടെ എത്തുന്ന സംഭാവനകളുടെ വിശദ വിവരങ്ങളുമുണ്ട്.
ആഗസ്ത് 14 മുതല്‍ 29 വരെ 722.28 കോടി രൂപ ദുരിതാശ്വാസനിധിയുടെ ഭാഗമായെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ മിനിറ്റിലും എത്തുന്ന തുകയ്ക്ക് അനുസരിച്ച് കൃത്യമായ അപ്‌ഡേഷനും നടക്കുന്നുണ്ട്.
മഹാപ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ക്കെതിരേ വ്യാപകമായ കുപ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ സൈറ്റിനു സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വന്‍ പ്രചാരമാണ്. തികച്ചും സുതാര്യമായിത്തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രവര്‍ത്തനം എന്ന് ഉറപ്പാക്കുകയാണ് ഈ വെബ്‌സൈറ്റ്.
ആഗസ്ത് 9നാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്. എന്നാല്‍, ആഗസ്ത് 15, 16 തിയ്യതികളിലെ മഹാ പ്രളയത്തിനു ശേഷം ദുരിതാശ്വാസനിധിയിലേക്കുള്ള പണത്തിന്റെ ഒഴുക്കും വര്‍ധിച്ചു. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചാലഞ്ച് സമൂഹമാകെ ഏറ്റെടുക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss