|    Dec 15 Sat, 2018 11:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: 700 കോടി കവിഞ്ഞു

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വൈകീട്ട് ഏഴുമണി വരെ 713.92 കോടി രൂപ സംഭാവന ലഭിച്ചു. ഇതില്‍ 132.68 കോടി രൂപ സിഎംഡിആര്‍എഫ് പേമെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യുപിഐകളും വഴിയും 43 കോടി രൂപ പേടിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി ലഭിച്ചതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 518.24 കോടി രൂപ ലഭിച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ മാത്രം ചെക്കുകളും ഡ്രാഫ്റ്റുകളുമായി 20 കോടി ലഭിച്ചിട്ടുണ്ട്. അവധി ദിവസങ്ങളില്‍ മറ്റ് ഓഫിസുകളില്‍ ലഭിച്ച ചെക്കുകളും മറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി. റീിമശേീി.രാറൃള. സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴിയാണ് സംഭാവന സ്വീകരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss