|    Nov 17 Sat, 2018 6:40 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി സംഭാവന

Published : 21st August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍പ്പെട്ട വാഹന ഉടമകളെ പിന്തുണയ്ക്കാനായി ഹുണ്ടായിയുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 38 ഫഌറ്റ് ബെഡ് ട്രക്കുകളും വാഹനങ്ങള്‍ കെട്ടിവലിക്കാനുള്ള 32 ട്രക്കുകളുമാണ് ഇതിനു മാത്രമായുള്ള ടാസ്‌ക്‌ഫോഴ്‌സില്‍ ഉള്ളത്. കേരളത്തിലെ പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ഇതിലൂടെ അടിയന്തര സഹായം എത്തിക്കും.
ഇതിനു പുറമേ ഹുണ്ടായി മോട്ടോര്‍ ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഒരുകോടി രൂപയുടെ ചെക്ക് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, ദക്ഷിണ മേഖലാ ബിസിനസ് മേധാവി വൈ എസ് ചാങ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. വാഹനങ്ങളുടെ സര്‍വീസിനായി 0124-4343937 എന്ന ടോള്‍ ഫ്രീ ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss