|    Jun 25 Mon, 2018 10:19 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കും

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം ലഭിക്കുന്നത് വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നതിനായി ശ്രമിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ധനസഹായവിതരണത്തില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിഹരിക്കും. സഹതാപം അര്‍ഹിക്കുന്നവരുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു വൈമനസ്യവുമില്ലെന്ന് ടി വി ഇബ്രാഹീമിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം ലഭിക്കുന്നതിനായി 8,000 പേരുടെ അപേക്ഷയാണുണ്ടായിരുന്നത്. ഈ തുക വിതരണം ചെയ്തുവരികയാണ്. ജില്ലാ കലക്ടര്‍മാര്‍, റവന്യൂമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് ധനസഹായം അനുവദിക്കാനുള്ള തുകയുടെ പരിധിയിലും ഇപ്പോള്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ഭൂരിപക്ഷം അപേക്ഷകളും ജില്ലാതലത്തില്‍ തീര്‍പ്പാക്കി എത്രയുംപെട്ടെന്ന് ധനസഹായം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്തരിച്ച ചലച്ചിത്രനടന്‍ കലാഭവന്‍മണിയുടെ പേരില്‍ സംസ്ഥാനതല ഓണംകളി മല്‍സരം നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു. മല്‍സരത്തിന് ഫോക്‌ലോര്‍ അക്കാദമി മുഖേന സാമ്പത്തികസഹായം നല്‍കുന്നതിനും നടപടി സ്വീകരിക്കും. ചാലക്കുടിയില്‍ കലാഭവന്‍ മണിയുടെ പേരില്‍ നിര്‍മിക്കുന്ന സ്മാരകകേന്ദ്രം ഫോക്‌ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രമാക്കി മാറ്റും. ഓണം കളിക്ക് ഫോക്‌ലോര്‍ അക്കാദമി വഴി ഗ്രാന്റ് അനുവദിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss