|    Sep 22 Sat, 2018 10:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിന്റെ പേരില്‍ തട്ടിപ്പ്

Published : 28th January 2017 | Posted By: fsq

 

പാലക്കാട്/തൊടുപുഴ: മുഖ്യമന്ത്രിയുടെ ഗുണ്ടാ സ്‌ക്വാഡ് എന്ന പേരില്‍ കഞ്ചാവ് കേസില്‍ കുടുക്കി ബ്ലാക്‌മെയിലിങ് നടത്തിയ ഇടുക്കിയിലെ മൂന്നു പോലിസുകാര്‍ പാലക്കാട്ട് അറസ്റ്റില്‍. നിരവധി കേസുകളിലെ പ്രതിയുമായി ചേര്‍ന്നാണു തൊടുപുഴക്കാരായ പോലിസുകാര്‍ പണം തട്ടിയെടുത്തത്. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലാ പോലിസ് മേധാവിക്കു കീഴിലുള്ള ഹൈറേഞ്ച് സ്‌പൈഡേഴ്‌സെന്ന ലഹരിവിരുദ്ധ സ്്ക്വാഡിലുള്ളവരാണ് അറസ്റ്റിലായ മൂന്നുപേരും. ഇവരെ മൂവരെയും സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു. തൊടുപുഴ സ്വദേശികളായ നൂര്‍ സമീര്‍, സുനീഷ് കുമാര്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായ സിവില്‍ പോലിസ് ഓഫിസര്‍മാര്‍. കഞ്ചാവ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയും തൊടുപുഴക്കാരനുമായ റിസ്‌വാനാണ് അറസ്റ്റിലായ നാലാമന്‍. ജയിലില്‍ കഴിയവേ റിസ്‌വാന്‍ പരിചയപ്പെട്ട പാലക്കാട് കൊടുവായൂര്‍ സ്വദേശി രാജേഷാണു തട്ടിപ്പിനിരയായത്. റിസ്‌വാന്‍മുഖേനയാണ് ഇവര്‍ രാജേഷിനെ കുടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ 23ന് റിസ്‌വാനെയും കൂട്ടി പാലക്കാട് എത്തിയ മൂവര്‍സംഘം രാജേഷിനെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ ആന്റി ഗുണ്ട സ്‌ക്വാഡില്‍ ഉള്ളവരാണെന്നും കരുതല്‍ തടങ്കലിലാക്കുമെന്നും അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട പോലിസുകാര്‍ക്ക് രാജേഷ് 96,000 രൂപ നല്‍കി.പണം നഷ്ടപ്പെട്ട രാജേഷിന്റെ പരാതിപ്രകാരം പാലക്കാട് സൗത്ത് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പോലിസുകാര്‍ കുടുങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss