|    Nov 19 Sun, 2017 12:33 pm
FLASH NEWS

മുഖ്യമന്ത്രിയുടെ കൃഷിയിറക്കല്‍ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കും

Published : 29th October 2016 | Posted By: SMR

പത്തനംതിട്ട: സ്വകാര്യ വസ്തുക്കളില്‍ കൃഷിയിറക്കാതെ ഒന്നര കിലോ മീറ്റര്‍ മാറിയുള്ള എന്‍ജിനീയറിങ് കോളജിന്റെ സ്ഥലത്ത് കൃഷിയിറക്കല്‍ നടത്തുന്നതിന്റെ പിന്നിലെ നിഗൂഢതയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയുടെ കൃഷിയിറക്കല്‍ ചടങ്ങ് രാഷ്ട്രീയ തട്ടിപ്പാണെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ് ആരോപിച്ചു. വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദ് ചെയ്യല്‍, ലാന്റ് ബോര്‍ഡ് രൂപീകരണം എന്നിവയ്ക്കുവേണ്ടി യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. വിമാനത്താവള പദ്ധതി പ്രദേശത്തെ തോടും പുറമ്പോക്കും പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല.            ഈ പദ്ധതി പ്രദേശത്താണ് കൃഷിയിറക്കുന്നത് എന്ന തരത്തിലാണ് പ്രചാരണം. എന്‍ജിനീയറിങ് കോളജിനു വേണ്ടിയുള്ള സ്ഥലത്താണ് നിലം ആദ്യം ഒരുക്കിയത്.പിന്നീടത് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വിത്ത് എറിയല്‍ ചടങ്ങ് ആയി മാറ്റിയത്. ഈ സാഹചര്യത്തില്‍ ആറന്മുളയില്‍ മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്ന കൃഷിയിറക്കല്‍ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക