|    Sep 20 Wed, 2017 11:50 pm
Home   >  Kerala   >  

മുഖ്യമന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

Published : 28th February 2016 | Posted By: swapna en

umman-chandy_

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനം ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ 3 മണിക്ക് കോട്ടയം ഏറ്റുമാനൂരിന് സമീപമായിരുന്നു അപകടം. കാണക്കാരി പള്ളിപ്പടിക്ക് സമീപം വളവില്‍വച്ച് കാര്‍ നിയന്ത്രണം വിട്ട് വഴിയോരത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍  മുഖം ഇടിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചൂണ്ടിന് നേരിയ പരിക്കേറ്റു. ഗണ്‍മാനും പരിക്കുണ്ട്. ടയര്‍ പഞ്ചറായതാണ് അപകടത്തിന് കാരണം.സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലാണ് കൂടുതല്‍ ദുരന്തം ഒഴിവായത്. പിന്നീട് മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൗസിലെത്തിച്ചു. ഇവിടെ മെഡിക്കല്‍ കോളജിലേ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വിദഗ്ധ പരിശോധന നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി തന്റെ വസതിയിലേക്ക് പോയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക