|    Oct 15 Mon, 2018 10:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുടെ ഓഫിസിന് ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

Published : 7th December 2015 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നു ഫോണിലൂടെ ഭീഷണി മുഴക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേയാട് കുന്നിന്‍മുകള്‍ കൈരളി റസിഡന്‍സ് അംബാകവിലാസത്തില്‍ ജയകൃഷ്ണന്‍(28) ആണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്ന് കന്റോണ്‍മെന്റ് പോലിസ് സൂചിപ്പിച്ചു.
ഇന്നലെ വൈകീട്ട് 6.15ഓടെ സിറ്റി പോലിസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ജയകൃഷ്ണന്‍ പിടിയിലായത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നും കന്റോണ്‍മെന്റ് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss