|    Jan 17 Tue, 2017 10:24 am
FLASH NEWS

മുഖ്യമന്ത്രിയുടെ ഉറപ്പ്; മലയോര ഹൈവേ സമരം നിര്‍ത്തി

Published : 1st September 2016 | Posted By: SMR

കണ്ണൂര്‍: മലയോര ഹൈവേ നിര്‍മാണം മുന്നോട്ടു കൊണ്ടുപോവാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരായ സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ സി ജോസഫ് എംഎല്‍എ അറിയിച്ചു. അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ കെ സി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ സണ്ണി ജോസഫ് എംഎല്‍എ, മോണ്‍. മാത്യു എം ചാലില്‍, തോമസ് വെക്കത്താനം, സി കെ മുഹമ്മദ്, ദേവസ്യാ മാച്ചേരി എന്നിവരടങ്ങിയ നിവേദക സംഘം മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവച്ചതു മൂലം മലയോര മേഖലയില്‍ ഉടലെടുത്ത ആശങ്ക സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. പ്രവൃത്തി മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോവാന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി കെ സി ജോസഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രവൃത്തിയില്‍ നിന്ന് പുറകോട്ട് പോവില്ല.
ധനവകുപ്പുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇതേത്തുടര്‍ന്ന് സപ്തംബര്‍ ഒമ്പതിന് പ്രഖ്യാപിച്ച മനുഷ്യച്ചങ്ങല അടക്കമുള്ള സമരപരിപാടികളും ആലോചന യോഗവും മാറ്റി വച്ചിട്ടുണ്ട്.
മലയോര ഹൈവേയുടെ പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പൊനൊടുവില്‍ തുടങ്ങിയ പ്രവൃത്തി 10 ശതമാനം പിന്നിട്ടപ്പോഴാണ് ഉത്തരവെത്തിയത്. എന്നാല്‍ ഇതിനിടയിലും പ്രവൃത്തികള്‍ തുടരുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും കഴിഞ്ഞ ദിവസം മലയോര ഹര്‍ത്താല്‍ നടത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനവും മാര്‍ച്ചും നടത്തുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക