|    Aug 20 Sun, 2017 12:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കള്‍ക്ക് 29 ലക്ഷം ശമ്പളം

Published : 12th August 2017 | Posted By: fsq

 

ഉപദേഷ്ടാക്കളുടെ ശമ്പളയിനത്തില്‍ ഇതുവരെ 29,09,073 രൂപ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ആറ് ഉപദേഷ്ടാക്കളില്‍ രണ്ടു പേരൊഴികെ എല്ലാവരും പ്രതിഫലം കൂടാതെയാണ് സേവനം അനുഷ്ഠിക്കുന്നത്. നിയമോപദേഷ്ടാവായ ഡോ. എന്‍ കെ ജയകുമാറിന് 14,17,643 രൂപയും പ്രസ് ഉപദേഷ്ടാവായ എന്‍ പ്രഭാകര വര്‍മയ്ക്ക് 14,91,430 രൂപയും ശമ്പള ഇനത്തില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയ്ക്ക് അനുവദിച്ച രണ്ടു പോലിസ് ഡ്രൈവര്‍മാര്‍ക്കായി പ്രതിമാസം 93,032 രൂപ ശമ്പളയിനത്തില്‍ നല്‍കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക