|    Sep 19 Wed, 2018 8:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

Published : 29th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ശബരിമലയില്‍ മണ്ഡലകാലത്തിനു മുമ്പ് തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യമൊരുക്കുന്നതിന് ഇന്ന് ഉന്നതതല യോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
വെള്ളം ഇറങ്ങുന്നതോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയില്‍ കേന്ദ്രീകരിക്കണമെന്നും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കു ശേഷം നിര്‍മാണ പ്രവൃത്തികളെക്കുറിച്ച് ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കുട്ടനാട്ടില്‍ കൂടുതല്‍ മോട്ടോര്‍ പമ്പുകള്‍ സമാഹരിച്ച് വെള്ളം ഒഴുക്കിവിടാനാവശ്യമായ നടപടി സ്വീകരിക്കും. അധ്യയനം പുനരാരംഭിക്കാനിരിക്കെ മിക്കവാറും സ്‌കൂളുകളില്‍ ശുചീകരണം പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലികളും ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. 25,60,000 കണക്ഷനുകള്‍ പുനസ്ഥാപിക്കാനുണ്ടായിരുന്നതില്‍ 31,000 മാത്രമേ ബാക്കിയുള്ളൂ. ഭക്ഷണക്കിറ്റുകള്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനു തയ്യാറായിട്ടുണ്ടെന്നു യോഗം വിലയിരുത്തി.
ഭക്ഷണക്കിറ്റുകള്‍ തയ്യാറാക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകരെയടക്കം കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. ക്യാംപുകളിലെത്താതെ ബന്ധുവീടുകളില്‍ അഭയം തേടിയവര്‍ക്ക് അര്‍ഹരാണെന്നു കണ്ടെത്തിയാല്‍ ഭക്ഷണക്കിറ്റുകള്‍ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പഞ്ചായത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 80 ശതമാനത്തോളം വീടുകളും വൃത്തിയാക്കിക്കഴിഞ്ഞതായി യോഗത്തില്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ വെള്ളമിറങ്ങുന്ന മുറയ്ക്ക് കൂടുതല്‍ വീടുകളും കിണറുകളും ദ്രുതഗതിയില്‍ വൃത്തിയാക്കും.
954 സ്‌കൂള്‍ കെട്ടിടങ്ങളും പഞ്ചായത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൃത്തിയാക്കിയിട്ടുണ്ട്. മൃഗങ്ങളുടെ ജഡങ്ങള്‍ മറവ് ചെയ്യുന്നത് ഏതാണ്ട് പൂര്‍ത്തിയായി. കുട്ടനാട്ടില്‍ ഇന്ന് 55,000ലധികം സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരണത്തിന് ഇറങ്ങുകയുണ്ടായി. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ മരുന്നുകളുടെ വിതരണവും വൈദ്യപരിശോധനയും ഫലപ്രദമായി നടക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss