|    Jul 27 Thu, 2017 2:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയും മാണിയും രാജിവച്ച് മാപ്പ് പറയണം: എസ്ഡിപിഐ

Published : 10th November 2015 | Posted By: SMR

തിരുവനന്തപുരം: മന്ത്രി കെ എം മാണി ഇനിയും മന്ത്രിപദത്തില്‍ കടിച്ചു തൂങ്ങുന്നത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണെന്നും മാണിയും മാണിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയും രാജിവച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്. നിയമ വ്യവസ്ഥയെയും ജനകീയ പ്രതിഷേധത്തെയും അവഗണിച്ചുകൊണ്ട് മന്ത്രിസ്ഥാനത്തു തുടരുന്ന മാണി ജീര്‍ണ രാഷ്ട്രീയത്തിന് ഉദാഹരണമാണ്. ബാര്‍ കോഴ കേസില്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ച മുഴുവന്‍ തുകയും മാണിയില്‍ നിന്നു തിരിച്ചുപിടിക്കണം. മുഖ്യമന്ത്രി മാണിയെ ഭയപ്പെടുന്നുവെന്നു തോന്നിപ്പിക്കുന്ന ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. അഴിമതിക്കാരെപ്പോലെ അപകടകരമാണ് അവരെ സംരക്ഷിക്കുന്നതും. അതിനാല്‍ അഴിമതി ആരോപണം നേരിടുന്ന ധനമന്ത്രിയും മാണിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്‌ക്കേണ്ടത് ജനാധിപത്യ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ അനിവാര്യമാണെന്നും അഷ്‌റഫ് പ്രസ്താവനയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക