|    Dec 14 Fri, 2018 5:41 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വത്തുവിവരം വെളിപ്പെടുത്തും

Published : 26th July 2018 | Posted By: kasim kzm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തങ്ങളുടെ സ്വത്തുവിവരം വെളിപ്പെടുത്താന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ വെബ്‌സൈറ്റിലൂടെ ആയിരിക്കും സ്വത്തുവിവരം വെളിപ്പെടുത്തുക. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും മന്ത്രിമാരുടെയും ബന്ധുക്കളുടെയും സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണറെ പ്രത്യേകമായി ധരിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതിക്കു മുന്നില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന്റെ അന്വേഷണ വിഷയത്തില്‍ നിരോധിത മേഖലയില്‍ പ്രകടനം നടത്താന്‍ ആര് അനുമതി നല്‍കി എന്ന കാര്യം കൂടി ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss