|    May 26 Fri, 2017 4:47 pm
FLASH NEWS

മുഖ്യമന്ത്രിയാവാന്‍ വി എസിന് പ്രായം പ്രശ്‌നമല്ല: അതുല്‍കുമാര്‍ അഞ്ജാന്‍

Published : 7th May 2016 | Posted By: SMR

കോഴിക്കോട്: മുഖ്യമന്ത്രിയാവാന്‍ വി എസ് അച്ചുതാനന്ദന് പ്രായം പ്രശ്‌നമല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍. പ്രായമല്ല പ്രവൃത്തിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മുന്‍ ദേശീയ സെക്രട്ടറി എ ബി ബര്‍ദാന്‍ ഇതു സംബന്ധിച്ച പാര്‍ട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയതായിരുന്നു.
ബംഗാളില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ ധാരണയുമില്ല. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള നീക്കു പോക്കുകള്‍ മാത്രമാണുള്ളതെന്നും അതുല്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് മുഖ്യ മന്ത്രിമാര്‍ കേരളത്തില്‍ ഒരു ആരോപണവും നേരിടാത്തവരാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാകട്ടെ അഴിമതി ആരോപണം നേരിടുന്നവരാണ്. ബിജെപിയുടെ പല മുഖ്യമന്ത്രിമാരും നിരവധി ആരോപണങ്ങള്‍ നേരിട്ടവരാണ്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day