|    Mar 26 Sun, 2017 2:55 pm
FLASH NEWS

മുഖ്യമന്ത്രിയാകുമെന്ന ഭയത്താല്‍ മാണിയെ കുടുക്കിയതാണെന്ന് ‘പ്രതിച്ഛായ’

Published : 3rd August 2016 | Posted By: mi.ptk

prathichaya

കോട്ടയം: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് (എം) മുഖമാസിക പ്രതിച്ഛായ. കെഎം മാണിയുടെ രാജിയെ പിടി ചാക്കോയുടെ രാജിയോട് ഉപമിച്ച പ്രതിച്ഛായയിലെ ലേഖനം പിടി ചാക്കോയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് മാണിയെ കൊല്ലാക്കൊല ചെയ്യുന്നതെന്നും വിമര്‍ശിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന ഘട്ടമെത്തിയപ്പോഴാണ് കാറില്‍ ഒരു സ്ത്രീയുടെ സാന്നിദ്ധ്യം ആരോപിച്ച് പിടി ചാക്കോയെ ചതിച്ച് വീഴ്ത്തിയതും തുടര്‍ന്ന് അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നതും. അവര്‍ തന്നെയാണ് ഇപ്പോള്‍ ബാര്‍ മുതലാളിയെ കൊണ്ട് കെഎം മാണിയെയും ചതിച്ച് വീഴ്ത്തിയത്. പേരെടുത്ത് പറയുന്നില്ലെങ്കിലും കെ ബാബുവിനെതിരെയും പ്രതിച്ഛായയില്‍ വിമര്‍ശനമുണ്ട്. ബാര്‍ കോഴയിലെ യഥാര്‍ത്ഥ പ്രതിയെ ജനം തറപറ്റിച്ചെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മാണിയെ എല്‍ഡിഎഫ് നേതാക്കള്‍ പ്രശംസിച്ചത് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയെന്നും ‘അന്ന് പിടി ചാക്കോ,ഇന്ന് കെഎം മാണി’എന്ന ലേഖനത്തില്‍ പറയുന്നു്.
കെഎം മാണി യുഡിഎഫ് വിടാന്‍ സാധ്യതയുണ്ടെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് പ്രതിച്ഛായയിലെ ലേഖനമെന്നത് ശ്രദ്ധേയമാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക