|    May 29 Mon, 2017 6:09 am
FLASH NEWS

മുഖ്യമന്ത്രിക്ക് വഴിയൊരുക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു

Published : 4th March 2016 | Posted By: SMR

ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു കടന്നുപോകാന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനിടെ അപകടത്തില്‍പെട്ട യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു. മധ്യപ്രദേശ് നിയമസഭാ മന്ദിരത്തിനു സമീപമാണ് സംഭവം. വികാസ് സോണിയ എന്ന യുവാവാണ് മരിച്ചത്.
മോട്ടോര്‍ ബൈക്കില്‍ ബസ്സിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രക്കുവേണ്ടി ഗതാഗതം നിയന്ത്രിച്ചുകൊണ്ടിരുന്ന പോലീസ് യുവാവിനെ ആശുപത്രിയിലെത്തിക്കാതെ റോഡരികിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയും സഘവും കടന്നുപോയതിനു ശേഷം യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചു.
അടിയന്തിര വൈ ദ്യസഹായം നല്‍കുന്നതില്‍ പോലീസ് വീഴ്ചവരുത്തിയതുകൊണ്ടാണ് യുവാവ് മരിച്ചതെന്നും പോലീസിനെതിരെ കൊലക്കുറ്റത്തിനു കേസ്സെടുക്കണമെന്നും കോണ്‍ഗ്രസ് വക്താവ് കെ കെ മിശ്ര ആവശ്യപ്പെട്ടു. അഡീഷണല്‍ പോലീസ് സൂപ്രണ്ട് സന്ദീപ് യാദവിനെ സംഭവത്തില്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് ഡിഐജി രമണ്‍ സിങ് സിക്കാര്‍വര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day