|    Mar 24 Fri, 2017 3:50 am
FLASH NEWS

മുഖ്യമന്ത്രിക്ക് മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്വീകരണം നല്‍കി; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു

Published : 7th October 2016 | Posted By: Abbasali tf

കോഴിക്കോട്: മുഖ്യമന്ത്രിക്ക്  മുനിസിപ്പല്‍ കോര്‍പറേഷന്‍  സ്വീകരണം നല്‍കി. കരിങ്കൊടിയും പ്രതിഷേധവും ഭയന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രിക്ക് നഗരസഭാ ഓഫിസ് പരിസരത്ത് സ്വീകരണം ഒരുക്കിയിരുന്നത്.  അതേ സമയം, സ്വീകരണത്തി ല്‍ നിന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു. സ്വാശ്രയ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാറെടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് കൗ ണ്‍സിലര്‍മാര്‍ സ്വീകരണയോഗം ബഹിഷ്‌കരിച്ചത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേട്ടങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ കുറവുകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. തിരുത്തലുകളും പ്രധാന ഘടകമാണ്. നഗരസഭ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് സമയം നീട്ടി ചോദിച്ചതുമായി ബന്ധപ്പെട്ട് കെഎസ്‌യുഡിപി പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാലാവധിക്ക് മുമ്പ് പൂര്‍ത്തീകരിക്കാത്തതിന് ആരെയാണ് തദ്ദേശസ്ഥാപനങ്ങള്‍ കുറ്റം പറയുകയെന്ന് പിണറായി വിജയന്‍ തിരിച്ച് ചോദിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ ഡെപ്യൂട്ടിമേയര്‍ മീരാ ദര്‍ശക്, സെക്രട്ടറി ടി പി സതീശന്‍, നമ്പിടി നാരായണന്‍ സംസാരിച്ചു. നഗരത്തിന്റെ സമഗ്രവികസനത്തിന് വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കായി നിവേദനവും മേയര്‍ മുഖ്യമന്ത്രിക്ക് കൈമാറി.എ പ്രദീപ്കുമാര്‍ എം എല്‍ എ, മുന്‍മേയര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സി പി എം കൗണ്‍സില്‍ പാര്‍ട്ടിലീഡറും സ്ഥിരംസമിതി അധ്യക്ഷനുമായ കെ വി ബാബുരാജ്, ബി ജെ പി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക