|    Jul 22 Sat, 2017 4:44 pm
FLASH NEWS
Home   >  Kerala   >  

മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ടെയെന്ന് സുധീരന്‍

Published : 28th January 2016 | Posted By: G.A.G

vm-sudheeran

കോട്ടയം: മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ടെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യത്തില്‍  സമഗ്ര അന്വേഷണം നടത്തണമെന്ന് ജനരക്ഷായാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു.

വ്യക്തിപരമായി  താറടിച്ച് മുഖ്യമന്ത്രിയെ ഇറക്കിവിടാന്‍ യുഡിഎഫും കോണ്‍ഗ്രസും കേരളവും അനുവദിക്കില്ലെന്ന് സുധീരന്‍ പറഞ്ഞു. അപവാദപ്രചാരണം കൊണ്ട് സര്‍ക്കാരിനെ തഴെയിറക്കാന്‍ ശ്രമിക്കുന്നത്് സമൂഹത്തിന് യോജിച്ചതല്ല. ബാറുകള്‍ അടച്ചുപൂട്ടിയതോടെ പ്രതികാരവുമായി നടക്കുന്ന ബാറുടമകളുമായി ചേര്‍ന്ന് സിപിഎം സര്‍ക്കാരിനെ തഴെയിറക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു. മദ്യലോബിയുടെ സഹായത്തോടെ സിപിഎമ്മും എല്‍ഡിഎഫിലെ ചില കക്ഷികളും സരിതയെ പ്രലോഭനങ്ങള്‍ നല്‍കി പലതും പറയിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക