|    Nov 16 Fri, 2018 11:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുഖ്യമന്ത്രിക്ക് പത്രിക സമര്‍പ്പിക്കാനായില്ല

Published : 8th November 2018 | Posted By: kasim kzm

ഐസ്വാള്‍: മിസോറാം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) എസ് ബി ശശാങ്കിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം മൂലം മുഖ്യമന്ത്രി ലാല്‍തന്‍ ഹാവ്‌ലയ്ക്ക് സെര്‍ച്ചിപ്പ് നിയോജകമണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായില്ല. വരണാധികാരിയുടെ ഓഫിസടങ്ങുന്ന ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസ് പരിസരത്തെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് പത്രിക സമര്‍പ്പിക്കാനുള്ള നീക്കം മുഖ്യമന്ത്രിക്കു ചൊവ്വാഴ്ച മാറ്റേണ്ടിവന്നുവെന്ന് അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചുവഹൗന പറഞ്ഞു. പത്രിക സമര്‍പ്പിക്കാതിരിക്കാന്‍ ആരും മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശശാങ്കിനെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി സര്‍ക്കാരിതര സംഘടനകള്‍ പ്രക്ഷോഭത്തിലാണ്.
ശശാങ്കിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചംഫസൗത്ത് മണ്ഡലത്തിലും ലാല്‍തന്‍ ഹാവ്‌ല മല്‍സരിക്കുന്നുണ്ട്. അദ്ദേഹം ഇന്നലെ പ്രചാരണത്തിനായി സെര്‍ച്ചിപ്പില്‍ നിന്ന് ചംഫസൗത്തിലേക്കു തിരിച്ചിട്ടുണ്ട്.
മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നാളെയാണ്. ഈ മാസം 28നാണ് വോട്ടെടുപ്പ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss