|    Mar 23 Thu, 2017 7:55 am
FLASH NEWS

മുഖ്യമന്ത്രിക്ക് കരിങ്കൊടി;35 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Published : 7th October 2016 | Posted By: Abbasali tf

കൊണ്ടോട്ടി: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് 35 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കരിപ്പൂര്‍ പോലിസ് കേസെടുത്തു. ബുധനാഴ്ച രാത്രി എട്ടിനാണ് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിപ്പൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സമരം. മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിക്കല്‍, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതിന് ശേഷം ഡിവൈഎസ്പി ഉള്‍പ്പടെയുള്ളവരുടെ വാഹനം തടയാന്‍ ശ്രമിച്ച് പോലിസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മഞ്ചേരി എസ്‌ഐ കൈലാഷ് നാഥിനെ കടിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളാണ് ചുമത്തിയിട്ടുള്ളത്. കരിപ്പൂര്‍ പോലിസ് അന്വേഷണം തുടങ്ങി. പാര്‍ലമെന്ററി ലീഡര്‍ റിയാസ് മുക്കോളി അടക്കമുള്ള 35 പേര്‍ക്കെതിരേ കേസെടുത്തതായി കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫ പറഞ്ഞു.

(Visited 14 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക