|    Sep 26 Wed, 2018 8:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുഖ്യമന്ത്രിക്ക് അധിക്ഷേപം: ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെതിരേ കേസെടുത്തു

Published : 21st August 2018 | Posted By: kasim kzm

തിരുവനന്തപുരം: സൈനിക വേഷം ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതു പത്തനംതിട്ട സ്വദേശിയായ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെന്നു പ്രാഥമിക വിവരം.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ എസ് ഉണ്ണി എന്നയാളാണു വീഡിയോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സൈബര്‍ പോലിസ് അറിയിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരേ ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ കാര്യങ്ങള്‍ക്ക് ഐപിസി 505, 118 ഡി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നു ഡിജിപി ലോക്—നാഥ് ബെഹ്റ അറിയിച്ചു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടു സൈനിക വേഷത്തില്‍ ഒരാള്‍ സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, സൈനികന്റേതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വ്യാജമെന്നായിരുന്നു കരസേനയുടെ വിശദീകരണം.
അഡീഷനല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യന്‍ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയില്‍ കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ നടത്തിയതു ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വ്യക്തമാക്കി. സൈന്യവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 7290028579 എന്ന വാട്—സ്ആപ്പ് നമ്പറില്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. സംസ്ഥാന ഭരണം നഷ്ടമാവുമെന്നു ഭയന്നു പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും ആരോപിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss