|    Oct 15 Mon, 2018 11:31 pm
FLASH NEWS

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്:യുവാവ് പോലിസില്‍ കീഴടങ്ങി

Published : 12th December 2017 | Posted By: kasim kzm

ചേലക്കര: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് കൊണ്ട് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് പോലിസില്‍ കീഴടങ്ങി. പഴയന്നൂര്‍ കോടത്തൂര്‍ നെല്ലിക്കാട്ട് വീട്ടില്‍ സുരേഷ് ബാബു (42)വാണ് കീഴടങ്ങിയത്. ഡിസംബര്‍ ഒന്നാം തിയ്യതിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ് കൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും സിപിഎം നേതാവുമായ എം പത്മകുമാര്‍ പരാതി നല്‍കിയിരുന്നു. സുരേഷ്ബാബു ഒമ്പത് മാസമായി പഞ്ചാബിലെ റോപ്പര്‍ എന്ന സ്ഥലത്ത് ഐഐടി കോളജ് കാന്റീനിലെ പാചകക്കാരനാണ്. സുരേഷ് ബാബു ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമല്ലെന്നും മദ്യലഹരിയിലായിരുന്നു പോസ്റ്റെന്നുമാണ് പോലിസ് പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss