|    Jan 17 Wed, 2018 11:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുഖ്യമന്ത്രിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

Published : 4th May 2016 | Posted By: SMR

കൊച്ചി: കസ്തൂരിരംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കസ്തൂരിരംഗന്‍ റിപോര്‍ട്ട് മറികടക്കാന്‍ ജൈവ വൈവിധ്യ ബോര്‍ഡ് കെട്ടിച്ചമച്ച ശുപാര്‍ശാ റിപോര്‍ട്ടാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചതെന്നും അതിനാല്‍ അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശി ലാല്‍ കുര്യനാണു ഹരജി നല്‍കിയത്. വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച സര്‍വേയുടെ പേരിലായിരുന്നു സര്‍ക്കാരിന്റെ ശുപാര്‍ശാ റിപോര്‍ട്ട്. ഇതിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍, മെംബര്‍ സെക്രട്ടറി ഡോ. കെ പി ലാലാദാസ് എന്നിവരുടെ ഗൂഢാലോചനയുണ്ടെന്നും ഹരജിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day