|    Oct 21 Sat, 2017 12:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുഖ്യമന്ത്രിക്കെതിരേ അന്വേഷണം തുടരാം

Published : 20th January 2016 | Posted By: SMR

കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസിലെ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്ത് പ്രതികളിലൊരാളായ കമ്പനി ഉദ്യോഗസ്ഥന്‍ സന്തോഷ്‌കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ തുടരന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ ഉത്തരവ് ജസ്റ്റിസ് ബി കെമാല്‍പാഷ നീക്കി. നെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്ക് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിന് കരാര്‍ നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്കെതിരേയായിരുന്നു അന്വേഷണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക