|    Nov 18 Sat, 2017 12:51 am
Home   >  Kerala   >  

മുഖ്യമന്ത്രിക്കെതിരെ വാട്‌സ്ആപ് പ്രചാരണം: പോലീസുകാരന് സസ്‌പെന്‍ഷന്‍

Published : 25th September 2016 | Posted By: mi.ptk

knr

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്‌സ്ആപ് പ്രചാരണം നടത്തിയ കണ്ണൂര്‍ ട്രാഫിക് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ട്രാഫിക് സ്റ്റേഷനിലെ അസ്‌കറിനെ ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍ സസ്‌പെന്റ് ചെയ്തു.
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരടങ്ങിയ ‘സഹപ്രവര്‍ത്തകര്‍’ എന്ന ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുള്ളത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി സമയം ഓണാഘോഷം നടത്തരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരെയായിരുന്നു അസ്‌കറിന്റെ വാട്‌സ്ആപ് പ്രചാരണം. മുഖ്യമന്ത്രി ഓഫീസുകളിലെ ഓണാഘോഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്ന രീതിയിലുള്ളതായിരുന്നു സന്ദേശം. മറ്റൊന്ന് ‘ശബരിമല അയ്യപ്പനോട് മുഖ്യമന്ത്രി പ്രവര്‍ത്തിസമയം കൂട്ടാന്‍ ആവശ്യപ്പെട്ടു’ എന്നാരംഭിക്കുന്ന സന്ദേശമായിരുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി അയ്യപ്പനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നുമൊക്കെയുള്ള പരാമര്‍ശങ്ങളാണ്  സന്ദേശത്തിലുണ്ടായിരുന്നത്. പോലീസ് ഉദ്യോഗസ്ഥനായ അസ്‌കര്‍ നടത്തിയത് ചട്ടവിരുദ്ധമായ നടപടിയാണെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ആരോപണമുന്നയിച്ചതോടെ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി അസ്‌കറിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഡിവൈഎസ്പി പിപി സദാനന്ദന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക