|    Oct 20 Fri, 2017 6:46 am
Home   >  Kerala   >  

മുഖ്യമന്ത്രിക്കെതിരെ ജേക്കബ്് തോമസ് കോടതിയിലേക്ക്

Published : 30th November 2015 | Posted By: TK

jacob thomas

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഡിജിപി ജേക്കബ് തോമസ് ഒരുങ്ങുന്നു. താന്‍ ജനവിരുധമായി പ്രവര്‍ത്തിച്ചുവെന്നും തന്നെ തരംതാഴ്ത്തി സ്ഥലം മാറ്റിയതാണെന്ന ആരോപണവും മുഖ്യമന്ത്രി തിരുത്താന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും ജേക്കബ് തോമസ് പോലിസ് മേധാവി ടി.പി സെന്‍കുമാറിന് നല്‍കിയ കത്തില്‍ പറയുന്നു.

ഈ കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.അതേസമയം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ ഡിജിപി കോടതിയില്‍ പരാതി ഫയല്‍ചെയ്താല്‍ ചരിത്രസംഭവമായായിരിക്കും വിലയിരുത്തുക.കാരണം മുഖ്യമന്ത്രിക്കെതിരെ ഉന്നത ഉദ്യോഗസ്ഥന്‍ ഫയല്‍ ചെയ്യുന്ന ആദ്യ പരാതിയായിരിക്കും ഇത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക