|    Dec 11 Tue, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിക്കു സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

Published : 29th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി തിടുക്കംകാട്ടിയെന്ന തോന്നല്‍ ജനങ്ങളിലുണ്ടായതായി കൗണ്‍സിലില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചു. യുവതികളായ പോലിസ് ഉദ്യോഗസ്ഥരെയടക്കം സന്നിധാനത്തേക്ക് അയ—ക്കുമെന്ന ഡിജിപിയുടെ പരാമര്‍ശത്തില്‍ സൂക്ഷ്മതക്കുറവുണ്ടായി. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി വിധി നടപ്പാക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ നീങ്ങാമായിരുന്നുവെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
അതേസമയം, പാര്‍ട്ടിയെന്ന നിലയില്‍ സുപ്രിംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനോട് സിപിഐക്ക് വിയോജിപ്പില്ല. കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമര്‍പ്പിച്ച റിപോര്‍ട്ടും വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട്. ആദ്യഘട്ടത്തിലെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ വേണ്ടത്ര കൂടിയാലോചനയോടെ ആയിരുന്നില്ല.
പോലിസ് കുറച്ചു കൂടി ആത്മസംയമനം പാലിക്കണമായിരുന്നു. പോലിസിന്റെ ഭാഗത്ത് നിന്നുള്ള പല ഇടപെടലുകളും വിശ്വാസികളെ സര്‍ക്കാരിന് എതിരാക്കി. ആക്റ്റിവിസ്റ്റുകളുടെ കാര്യത്തില്‍ പരസ്പരവിരുദ്ധമായ പ്രസ്താവനകളാണു കോടിയേരിയും കടകംപള്ളിയും നടത്തിയത്. വിശ്വാസികളോട് സംവദിക്കുമ്പോള്‍ അവരെ പ്രകോപിപ്പിക്കാതെ കോടതിവിധി ബോധ്യപ്പെടുത്തിക്കൊടുക്കണം. മറിച്ചായാല്‍ അവരെ ബിജെപിയിലേക്ക് തള്ളിവിടുന്നതിന് തുല്യമാവുമെന്നു കൗണ്‍സില്‍ യോഗം വിലയിരുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss