|    Nov 16 Fri, 2018 12:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുഖ്യമന്ത്രിക്കു പിന്നാലെ ട്രൈബ്യൂണലും: മന്ത്രി സുധാകരനു വീണ്ടും തിരിച്ചടി

Published : 4th November 2018 | Posted By: kasim kzm

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ വന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഭിന്നശേഷിക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദേശം. ഉദ്യോഗസ്ഥനെ എത്രയും വേഗം സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും വകുപ്പുതല നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ ക്രമവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് സംഘടനാ നേതാവ് അടക്കം മൂന്നുപേരെ സസ്‌പെന്‍ഡ് ചയ്യാനുള്ള മന്ത്രി ജി സുധാകരന്റെ ഉത്തരവ് രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു.
കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്റെ വിഷയവുമായി ബന്ധപ്പെടുത്തി മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ നേതാവും പൊതുമരാമത്ത് വകുപ്പിലെ ക്ലാര്‍ക്കുമായ മധുവിനെ ജൂണ്‍ 28ന് സസ്‌പെന്‍ഡ് ചെയ്തത്. ‘ഇടതു സഹയാത്രികന്‍’ എന്ന പേരില്‍ ഒരു പരാതി പൊതുമരാമത്ത് മന്ത്രി ജി സുധാകരനു ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഒരാളെ നാലു മാസമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്നു ട്രൈബ്യൂണല്‍ വിലയിരുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss