|    Jun 25 Mon, 2018 1:34 pm
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിക്കു നേരെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Published : 29th May 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രണയവിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവത്തിലെ പോലിസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു നേരെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉച്ചയോടെ സെക്രട്ടേറിയറ്റില്‍ നിന്നു പുറത്തേക്കു വരുന്നതിനിടെ അഞ്ചോളം വരുന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു പരിക്കേറ്റു. ഇയാള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കരിങ്കൊടി കാണിച്ച മൂന്നു പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം നിര്‍ത്താതെ പോയതിലും പ്രതിഷേധിച്ച് വീണ്ടും പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss