|    Nov 25 Sat, 2017 9:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുംഎതിരേ കുമ്മനം

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്രനടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരേ ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നോട്ട് പിന്‍വലിക്കുന്ന വിവരം പ്രധാനമന്ത്രി ചോര്‍ത്തിയെന്നതിനു തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇത്തരം നിഗമനത്തിലെത്തിയതെന്നു വെളിപ്പെടുത്തണം.പ്രധാനമന്ത്രിയെ തുഗ്ലക്കിനോട് ഉപമിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനം അവജ്ഞയോടെയാണു കാണുന്നത്. കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുതികളില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന ഭരണാധികാരികളെ അവഹേളിക്കുന്നത് ജനം തിരിച്ചറിയുമെന്നും കുമ്മനം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക