|    Oct 17 Wed, 2018 11:39 pm
FLASH NEWS
Home   >  Kerala   >  

മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും ഹാദിയ എഴുതിയ കത്ത്

Published : 26th May 2017 | Posted By: shins

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ കോട്ടയം വൈക്കം ടിവിപുരം ദേവിര്‍പയില്‍ അശോകന്‍ മകള്‍ അഖില എന്ന ഹാദിയ ബോധിപ്പിക്കുന്നത്.
സര്‍,
ഞാന്‍ 24 വയസ്സ് പൂര്‍ത്തിയായ സ്വതന്ത്രയായ വ്യക്തിയാണ്. തമിഴ്‌നാട്ടിലെ സേലം ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജില്‍ നിന്ന് ബിഎച്ച്എംഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഞാന്‍ ഇപ്പോള്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ സ്വകാര്യ ക്ലിനിക്കില്‍ ട്രൈയിനി ആയി നില്‍ക്കുകയാണ്.
പഠനകാലത്ത് വായനയിലൂടെയു അന്വേഷണത്തിലൂടെയും ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാം മതാശയങ്ങള്‍ എന്നെ ഏറെ ആകര്‍ഷിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അധികമായി ഞാന്‍ ഇസ്‌ലാം മതവിശ്വാസിയാണ്. പരപ്രേരണയോ സമ്മര്‍ദ്ദമോ ഇല്ലാത്ത ഞാന്‍ സ്വയം കണ്ടെത്തിയതാണ് ഇസ്‌ലാമിക വിശ്വാസം.
എന്റെ വിശ്വാസമാറ്റത്തിന് എന്റെ പിതാവും കുടുംബവും എതിരായിരുന്നു. അവര്‍ തിരിച്ചു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ എന്റെ മേല്‍ വല്ലാതെ സമ്മര്‍ദ്ദം ചെലുത്തിയ സന്ദര്‍ഭത്തില്‍ ഞാന്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കോപ്പി ടു
1. ബഹുമാനപ്പെട്ട ഡിജിപി
2. ചെയര്‍മാന്‍, മനുഷ്യാവകാശ കമ്മീഷന്‍
3. ചെയര്‍പേഴ്‌സണ്‍, വനിതാ കമ്മീഷന്‍

എന്റെ വിലാസം
ഹാദിയ
C/o എ എസ് സൈനബ
സ്രാബിക്കല്‍ ഹൗസ്
പുത്തൂര്‍ പിഒ
കോട്ടക്കല്‍ 676503
ഫോണ്‍: 9446544471

ഞാന്‍ ഈ നാട്ടില്‍ തന്നെ സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ വിശ്വസാം സരക്ഷിച്ച് ഇന്ത്യയില്‍ ജീവിച്ച് മരിക്കുകയല്ലാതെ ഈ നാട്ടില്‍ നിന്ന് മറ്റ് എവിടേക്കും ഞാന്‍ പോവാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് പാസ്‌പോര്‍ട്ട് പോലും ഇല്ല എന്നിരിക്കെ എനിക്കെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് എനിക്ക് സംരക്ഷണം നല്‍കുകയും

1. ഭരണഘടന അനുവദിച്ച മതവിശ്വാസ സ്വാതന്ത്ര്യം എന്നി എനിക്ക് നിഷേധിക്കരുത്.
2. നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിക്കുന്ന എന്റെ അച്ഛനില്‍ നിന്ന് എനിക്ക് സംരക്ഷണം വേണം.
3. അച്ഛനെ ഉപയോഗപ്പെടുത്തി ഹിന്ദു തീവ്രവാദികള്‍ എന്ന കൊന്നുകളയും. എന്നെ ജീവിക്കാന്‍ അനുവദിക്കുകയും വേണം.
4. പോലിസിന്റെ പക്ഷപാതപരമായ ഇടപെടലിനെ ഞാന്‍ ഭയപ്പെടുന്നു. പോലിസിന്റെ പീഡനത്തില്‍ നിന്നും അപമാനിക്കലില്‍ നിന്നും എനിക്ക് സുരക്ഷ വേണം.
മേല്‍കാര്യങ്ങളില്‍ അങ്ങയുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയുടെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി മുമ്പാകെ ഹാജരാവുകയും 2016 ജനുവരി 25ന് കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തതാണ്. പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരിയിലെ സത്യസരണി ട്രസ്റ്റിന് കീഴിലുള്ള മര്‍ക്കസുല്‍ ഹിദായയില്‍ ഇസ്‌ലാമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം കോട്ടക്കല്‍ സ്വദേശി എഎസ് സൈനബ എന്നിവരുടെ കൂടെ സമാധാനപരമായി ജീവിച്ചുവരികയാണ്. ഞാന്‍ അച്ഛനും അമ്മയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ട്. ഞാന്‍ നല്ല രീതിയില്‍ കഴിയുന്നതായി അവര്‍ക്കും ബോധ്യമാണ്. 2016 ജനുവരി 25ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് മറച്ച് വച്ച് എന്റെ പിതാവ് വീണ്ടും ഹേബിയസ് കോര്‍പസ് നല്‍കിയിരിക്കുകയാണ്. എന്റെ പിതാവിന്റെ സ്വന്തം തീരുമാനമല്ല ഇതിന് പിന്നിലുള്ളത്. ബാഹ്യശക്തികളുടെ നിരന്തര പ്രേരണ ഇതിന് പിന്നിലുണ്ട്.
എന്നെ തട്ടിക്കൊണ്ടുപോയി വകവരുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി എനിക്ക് ഭയമുണ്ട്. പോലിസും അവര്‍ക്കൊപ്പമുണ്ട്. ഇസ്‌ലാം മതം സ്വീകരിച്ച പലരെയും കോടതി മുഖേനയും മറ്റും തട്ടിയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച അനുഭവങ്ങള്‍ ഉള്ളതായി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss