|    Jul 22 Sat, 2017 2:25 am
FLASH NEWS
Home   >  News now   >  

മുഖ്യമന്ത്രിക്കില്ലാത്ത ഇമേജ് തനിക്കാവശ്യമില്ലെന്ന് കെ ബാബു

Published : 30th January 2016 | Posted By: G.A.G

KBABU

തിരുവനന്തപുരം : മുഖ്യമന്ത്രിക്കില്ലാത്ത ഒരു ഇമേജ് തനിക്കാവശ്യമില്ലെന്ന് മന്ത്രി കെ ബാബു. തന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ബാബു പറഞ്ഞു. താന്‍ രാജിയില്‍ ഉറച്ചു നിന്നാല്‍ മുഖ്യമന്ത്രിക്ക് ദോഷമാകുമെന്ന് കരുതുന്നത് തെറ്റാണെന്നും തന്റെ രാജി പിന്‍വലിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ ബാബു വ്യക്തമാക്കി.
തന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ഒരു തരത്തിലും അലോസരമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ല എന്നതുകൊണ്ടാണ് താന്‍ രാജി പിന്‍വലിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
യുഡിഎഫിനും കോണ്‍ഗ്രസിനും വിധേയനായി പ്രവര്‍ത്തിക്കുന്ന തന്റെ വ്യക്തിപരമായ തീരുമാനത്തിന് പ്രസക്തിയില്ലെന്നും അതിനാലാണ് രാജിക്കത്ത് സ്വീകരിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ രാജി പിന്‍വലിക്കുന്നതെന്നും ബാബു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക