|    Aug 23 Wed, 2017 8:09 am
FLASH NEWS

മുഖ്യധാരയിലേക്കെത്താനുള്ള ഭിന്നലിംഗക്കാരുടെ ശ്രമം അഭിനന്ദനീയം : റിമ കല്ലിങ്കല്‍

Published : 13th August 2017 | Posted By: fsq

 

കൊച്ചി: സമൂഹത്തില്‍ വേട്ടയാടപ്പെടുമ്പോള്‍ അതിനെതിരേ പ്രതികരിച്ച് മുഖ്യധാരയിലേക്ക് എത്താനുള്ള ഭിന്നലിംഗക്കാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ചലച്ചിത്ര നടി റിമ കല്ലിങ്കല്‍. എട്ടാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയുടെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു റിമ കല്ലിങ്കല്‍. ഹൈക്കോര്‍ട്ട് ജങ്ഷനില്‍ നിന്നാരംഭിച്ച ഘോഷയാത്ര മഹാരാജാസില്‍ സമാപിച്ചു. മഹാരാജാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സംവിധായകന്‍ ആഷിക് അബു, നടി റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ക്വിയര്‍ ്രൈപഡ് കേരളയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു.ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായും വിമതലൈംഗികതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര സംഘടിപ്പിച്ചത്. പരിപാടിക്ക് പിന്തുണയുമായി നിരവധി സാമൂഹിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പങ്കെടുത്തു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അതിജീവനപോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും പിന്തുണയുമായി എത്തി. എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം അധ്യക്ഷത വഹിച്ചു. ക്വിയര്‍ െ്രെപഡ് കേരളത്തിലെ സ്ഥാപകാംഗം ഫൈസല്‍, എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം, വിഹാന്‍ പീതാംബരന്‍, ദീപ വാസുദേവന്‍, കിഷോര്‍ കുമാര്‍, ഡോ. രേഖാരാജ്, അഡ്വ. മായ തുടങ്ങിയവര്‍ പങ്കെടുത്തു. ശേഷം ഭിന്നലിംഗക്കാരുടെ വിവിധ കലാപരിപാടികള്‍ നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക