|    Jan 23 Mon, 2017 2:07 pm
FLASH NEWS

മുഖലേപന പരസ്യങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യം

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഫേസ്‌ക്രീമുകളുടെ പരസ്യങ്ങള്‍ക്കെതിരേ രാജ്യസഭയില്‍ പ്രതിഷേധം. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്ന ക്രീമുകളുടെ പരസ്യങ്ങള്‍ രാജ്യത്തു നിരോധിക്കണമെന്നാണ് രാജ്യസഭയില്‍ ആവശ്യമുയര്‍ന്നത്. വനിതകളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തി അപകര്‍ഷതാ ബോധം വളര്‍ത്തുന്നതാണ് ഇത്തരം പരസ്യങ്ങളെന്ന് സഭയില്‍ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വിപ്ലവ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടി.
ഫെയര്‍ ആന്റ് ലവ്‌ലി, പോണ്ട്‌സ് തുടങ്ങിയ കമ്പനികളുടെ മുഖലേപനങ്ങളുടെ പേര് എടുത്തുപറഞ്ഞായിരുന്നു എംപിയുടെ പരാമര്‍ശം. എല്ലാ ക്രീമുകളുടെയും പരസ്യത്തില്‍ മുഖത്തിനു കൂടുതല്‍ സൗന്ദര്യവും തിളക്കവും ഉണ്ടാവുമെന്ന് അവകാശപ്പെടുന്നു.
വനിതകളില്‍ അപകര്‍ഷതാബോധം വളര്‍ത്തുന്ന ഇത്തരം പരസ്യങ്ങള്‍ അടിയന്തരമായി നിരോധിക്കണമെന്നും വ്യാജ വാഗ്ദാനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക