|    May 26 Fri, 2017 1:09 pm
FLASH NEWS

മുഖദാര്‍ കടപ്പുറത്തിന് ആശ്വാസമായി ചെമ്മീന്‍ ചാകര

Published : 22nd July 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് മുഹമ്മദലി കടപ്പുറം മുതല്‍ കോതി വരെയുള്ള കടലിനോടു ചേര്‍ന്ന് ഏകദേശം 200 മീറ്ററിനുള്ളിലായി ചെമ്മീന്‍ ചാകര ലഭിച്ചത് ആറു മാസത്തോളമായി വറുതിയില്‍ കഴിയുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി. ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് തൊഴിലാളികള്‍ കോരിവലയും തണ്ടാടിയും ഉപയോഗിച്ച് മീന്‍പിടിച്ചത്.
കാലവര്‍ഷം പിന്നോട്ടുനിന്ന് കടല്‍ ശാന്തമായപ്പോഴാണ് കരിക്കാടി, കാര ഇനങ്ങളില്‍പ്പെട്ട ചെമ്മീനുകളും വലിയ മാന്തകളും കൂട്ടംകൂട്ടമായി തീരങ്ങളിലേക്ക് നീങ്ങിയത്. കിലോ 200 രൂപവച്ച് ജീവനുള്ള മല്‍സ്യങ്ങള്‍ വാങ്ങാന്‍ ധാരാളം പേര്‍ എത്തിയതിനാല്‍ കടലോരം ഉല്‍സവപ്രതീതിയിലാവുകയും മല്‍സ്യങ്ങള്‍ മുഴുവന്‍ ചൂടപ്പംപോലെ വിറ്റുതീരുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day